മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍
'പുതുയുഗ കോണ്‍ഗ്രസ്' എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 'പുതുയുഗ കോണ്‍ഗ്രസ്' എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയില്‍ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡന്റ് പദത്തില്‍ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇപ്പോഴത്തെ വര്‍ക്കിങ് പ്രസിഡന്റ് പിസി വിഷ്ണുനാഥും മന്ത്രിയായതിനാല്‍ നേതൃപദവികളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ശക്തനായ വക്താവ് കൂടിയായ മാത്യു കുഴല്‍നാടനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
.jpg)

