ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്

shafi

തൃച്ചംബരത്തെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തും താലൂക്ക് ഓഫീസില്‍ സമീപത്തും ആണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഷാഫി പറമ്പിലിനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ്. തളിപ്പറമ്പില്‍ രണ്ടിടങ്ങളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കുപ്രചരണങ്ങള്‍ക്കും കുടിലതന്ത്രങ്ങള്‍ക്കും തകര്‍ക്കാന്‍ ആകില്ലെന്നാണ് ബോര്‍ഡില്‍ പറയുന്നത്. തൃച്ചംബരത്തെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്തും താലൂക്ക് ഓഫീസില്‍ സമീപത്തും ആണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.


തിരുവനന്തപുരത്തും ഷാഫി പറമ്പില്‍ അനുകൂല ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. 'നന്മയുള്ളവന്‍ നാട് നയിക്കട്ടെ' എന്ന തലക്കെട്ടുമായി യൂത്ത് കോണ്‍ഗ്രസ് ആണ് നെടുമങ്ങാട് - മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

അതിനിടെ, പാലക്കാട് നഗരത്തില്‍ ഷാഫി പറമ്പിലിനെ പരിഹസിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. 'കൊള്ളാമല്ലോ ഷാഫീ... നീ ഉമ്മന്‍ ചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ' എന്ന വാചകമാണ് ഫ്‌ലക്‌സിലുള്ളത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് സമീപത്താണ് ഫ്‌ലക്‌സുകള്‍ ഉയര്‍ന്നത്. 

Tags