മലേഷ്യയിൽ വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ: രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

Flash floods at waterfall in Malaysia: 5 people including two Malayalis dead

കോഴിക്കോട്: മലേഷ്യയിലെ റവാങ്ങിലുള്ള പെർതാക് നദിയിലെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട് രണ്ട് മലയാളികൾ ദാരുണമായി മരിച്ചു. കോഴിക്കോട് കൽപത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44), മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35) എന്നിവരാണ് മരിച്ചത്.ദീപാവലി അവധി ആഘോഷിക്കാനായി റവാങ്ങിലെത്തിയപ്പോഴായിരുന്നു തിങ്കളാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. കുളിച്ചുകൊണ്ടിരിക്കെ പൊടുന്നനെ ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഇവർ അകപ്പെടുകയായിരുന്നു.

മലയാളികൾക്കൊപ്പം തമിഴ്നാട് സ്വദേശിയടക്കം ഏഴുപേരെയാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ലിനിലിന്റെയും അനീഷിന്റെയും ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ ഏഴുവർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. ലിനിൽ അവിടെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

Tags