കോഴിക്കോട് കളിച്ചുകൊണ്ടിരിക്കെ തോട്ടില്‍ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
Updated: Jul 30, 2026, 11:18 IST
വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീടിനോട് ചേർന്ന തോട്ടിലേക്ക് ഹന വഴുതി വീഴുകയായിരുന്നു
കോഴിക്കോട് : നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടില്‍ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയില്‍ വയപ്പുറത്ത് താമസിക്കുന്ന കൊട്ടയോട്ട് താഴം വേലാകണ്ടിയില്‍ റഊഫ്-സബീന ദമ്പതികളുടെ മകള്‍ ഹന ഫാത്തിമ (5) ആണ് മരിച്ചത്.മൂർഖൻകുണ്ട് നെടിയനാട് ജിഎംഎല്‍പി സ്കൂളിലെ എല്‍കെജി വിദ്യാർത്ഥിനിയായിരുന്നു ഹന ഫാത്തിമ
വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വീടിനോട് ചേർന്ന തോട്ടിലേക്ക് ഹന വഴുതി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉടൻ എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും, നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
.jpg)

