റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

X

മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കാല്‍ വഴുതി നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നു.

പാലക്കാട് : കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

കുടുംബത്തോടൊപ്പമാണ് റിഹാൻ റിസോർട്ടില്‍ എത്തിയത്. മറ്റ് കുട്ടികളോടൊപ്പം റിസോർട്ട് പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കാല്‍ വഴുതി നീന്തല്‍ക്കുളത്തിലേക്ക് വീഴുകയായിരുന്നു.

സംഭവം കണ്ട ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags