സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി
ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി അറിയിച്ചു.
തൃശൂർ : ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സ്‌പെഷ്യല്‍ സര്‍വീസുകളായി ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകള്‍ സ്ഥിരമാക്കി. ഉത്സവ സീസണുകളിലും സ്‌പെഷ്യല്‍ സര്‍വീസുകളായും ഓടിക്കൊണ്ടിരുന്ന അഞ്ചു ട്രെയിനുകളാണ് സ്ഥിരപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി അറിയിച്ചു.
tRootC1469263">എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്‌സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് - മംഗളൂരു ജംക്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്, കൊല്ലം - എറണാകുളം മെമു, പാലക്കാട് - കണ്ണൂര്‍ എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് എന്നിവയാണ് സ്ഥിരം സര്‍വീസുകളായി ഇനി ഓടുന്നത്. ഇതില്‍ മംഗളൂരു സെന്‍ട്രല്‍ - പാലക്കാട് എക്‌സ്പ്രസ് മാര്‍ച്ച് 16 മുതല്‍ പാലക്കാട് വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിര സർവീസുകള്‍ - മാർച്ച് 16 മുതല്‍:
എറണാകുളം - വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് (16363/64): എറണാകുളത്ത് നിന്ന് മാർച്ച് 18-നും വേളാങ്കണ്ണിയില്‍ നിന്ന് മാർച്ച് 19-നും സ്ഥിര സർവീസ് ആരംഭിക്കുന്നു.
തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ് (16313/14): മാർച്ച് 16 മുതല്‍ തിരുവനന്തപുരത്ത് നിന്നും മാർച്ച് 17 മുതല്‍ മംഗളൂരുവില്‍ നിന്നും സ്ഥിര സർവീസായി ഓടും.
കൊല്ലം - എറണാകുളം MEMU (66328/27): ആഴ്ചയില്‍ 5 ദിവസം (ശനി, ഞായർ ഒഴികെ) സ്ഥിര സർവീസ് മാർച്ച് 16 മുതല്‍.
പാലക്കാട് - കണ്ണൂർ എക്സ്പ്രസ് (16611): മാർച്ച് 16 മുതല്‍ പ്രതിദിന സർവീസായി മാറും.
മംഗളൂരു സെൻട്രല്‍ - പാലക്കാട് എക്സ്പ്രസ് (16610): മാർച്ച് 16 മുതല്‍ പാലക്കാട് വരെ നീട്ടിയ സ്ഥിര സർവീസ് ആരംഭിക്കുന്നു.
.jpg)


