കണ്ണൂർ ചെറുപുഴയിൽ അഞ്ചുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

google news
suicide

ചെറുപുഴ :കണ്ണൂർ ജില്ലയിലെ ചെറുപുഴ  പാടിച്ചാലിൽ കൂട്ട ആത്മഹത്യ. അഞ്ച് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശിനി ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ സുഹൃത്ത്  മുളപ്പുര വീട്ടിൽ ഷാജി എന്നിവരാണ് മരിച്ചത്.
ഷാജിക്ക്  ഭാര്യയും രണ്ട് മക്കളുമുണ്ട്.

കഴിഞ്ഞ 16ന് ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു ഇതിനു ശേഷം ഇവർ ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് ഇന്ന് രാവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം കൊടുത്തതിനു ശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. 

ചെറുപുഴ പൊലിസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറി യിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി

Tags