ഇടുക്കി ആനച്ചാലിലെ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി

id

ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി.

ഇടുക്കി: ഇടുക്കി മൂന്നാറിന് സമീപം ആനച്ചാലില്‍ സ്ഥാപിച്ച സ്വകാര്യ സ്‌കൈ ഡൈനിങില്‍ കുടുങ്ങിയ അഞ്ചുപേരെയും താഴെയിറക്കി. 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേരെയാണ് ഫയര്‍ഫോഴ്‌സ് താഴെ എത്തിച്ചത്.

സംവിധാനത്തെ മുകളിലേക്ക് ഉയര്‍ത്തുന്ന ക്രെയിനിന്റെ ഹൈഡ്രോളിക് തകരാറാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇടുക്കി ആനച്ചാലിൽ അടുത്തിടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി.

tRootC1469263">

അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി. ഇത് ക്രെയിൻ ഉപയോ​ഗിച്ച് ഉയർത്തുന്നതാണ് രീതി

Tags