കളമശ്ശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി അഞ്ച് കുട്ടികള്‍ ആശുപത്രിയില്‍


കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
എറണാകുളം കളമശേരിയില്‍ വൈറല്‍ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍ തുടരുന്നു. കടുത്ത പനിയും തലവേദനയും ഛര്‍ദിയുമായി കളമശേരി സെന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലെ 1, 2 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചു. സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ കളമശേരി നഗരസഭയും ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും.