മുതലപ്പൊഴിയിൽ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു, തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

sea

കടലിൽ വീണ മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കുകളില്ല. എങ്കിലും പ്രാഥമിക ചികിത്സകൾക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

പെരുമാതുറ: മുതലപ്പൊഴിയില്‍ ശക്തമായ കടല്‍ക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ടു.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടുപൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള 'ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തെ തുടർന്ന് വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികൾ മുഴുവൻ കടലിൽ വീണു. സമീപത്തുണ്ടായിരുന്ന ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും തൊഴിലാളികളെ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്‌തു. കടലിൽ വീണ മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായ പരിക്കുകളില്ല. എങ്കിലും പ്രാഥമിക ചികിത്സകൾക്കായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

Tags