ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളും തിരിച്ചെത്തി

Five fishermen who went missing while fishing in Chellanam have returned
Five fishermen who went missing while fishing in Chellanam have returned

കൊച്ചി :  ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും തിരിച്ചെത്തിച്ചു. വള്ളത്തിന്റെ എൻജിൻ തകരാർ ആയതിനെ തുടർന്ന് ഇവർ കടലിൽ കുടുങ്ങുകയായിരുന്നു. എറണാകുളം കണ്ടക്കടവ് സ്വദേശികളായ പ്രാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ഷെബിൻ, ആന്റപ്പൻ എന്നിവരെയാണ് തിരിച്ചെത്തിച്ചത്.

tRootC1469263">

ആലപ്പുഴ സ്വദേശി ഫയസ് മനോജിന്റെ ഇമ്മാനുവൽ വള്ളത്തിൽ പുലർച്ചെ 4.30 ന് ചെല്ലാനം ഹാർബറിൽ നിന്നാണ് ഇവർ കടലിൽ പോയത്. രാവിലെ 8 മണിയോടെ തിരിച്ചെത്തേണ്ടവർ വൈകുന്നേരമായിട്ടും എത്താതെ വന്നതോടെയാണ് ഇവർക്കായി തിരച്ചിൽ ആരംഭിച്ചത്. അതിനിടെയാണ് മറ്റൊരു മത്സ്യബന്ധന ബോട്ട് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ രാത്രി 12 മണിയോടെയാണ് ഫോർട്ട് കൊച്ചിയിൽ എത്തിച്ചത്.

Tags