തോട്ടപ്പള്ളി പൊഴിയിൽ വള്ളംമറിഞ്ഞ് മത്സ്യബന്ധന തൊഴിലാളിയെ കാണാതായി
Jun 21, 2025, 10:11 IST


അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽനിന്ന് മത്സ്യബന്ധനത്തിന് കടലിലിറക്കിയ വള്ളം മറിഞ്ഞു. ഒരു തൊഴിലാളിയെ കാണാതായി. പല്ലന മഞ്ഞാണി തെക്കേതിൽ സുദേവനെയാണ് കാണാതായത്.
ശനിയാഴ്ച രാവിലെ ആറരയ്ക്കായിരുന്നു അപകടം. പമ്പാ ഗണപതി എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. ഏഴുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ചിലർ നീന്തി രക്ഷപ്പെട്ടു. മറ്റുള്ളവരെ അടുത്തുള്ള വള്ളങ്ങളിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി.
tRootC1469263">രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. തോട്ടപ്പള്ളി തീരദേശപോലീസ് സ്ഥലത്തുണ്ട്. കാണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചിൽ തുടരുന്നു.