നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം: ഗൗതത്തെ കാണാതായിട്ട് എട്ടാം ദിവസം
ഗൗതം കൃഷ്ണന് വേണ്ടിയുള്ള തെരച്ചില്‍ ഫലം കാണാത്തതില്‍ അമ്മ രേഷ്മ പ്രതിഷേധിച്ചത്.
കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട പുത്തന്‍തുറ സ്വദേശി ഗൗതം കൃഷ്ണനായി ഇന്ന് വിദഗ്ധ സംഘം തെരച്ചില്‍ നടത്തും. ഗൗതത്തെ കടലില്‍ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. യുവാവിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് തെരച്ചില്‍ ഊര്‍ജിതമാക്കുന്നത്. വിഷയത്തില്‍ മന്ത്രിമാരും ഇടപെട്ടിരുന്നു.
ഇന്നലെയാണ് ഗൗതം കൃഷ്ണന് വേണ്ടിയുള്ള തെരച്ചില്‍ ഫലം കാണാത്തതില്‍ അമ്മ രേഷ്മ പ്രതിഷേധിച്ചത്. നീണ്ടകരയിലെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ അമ്മ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസും ഫിഷറീസ് ഉദ്യേഗസ്ഥരും ആദ്യം രേഷ്മയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. തെരച്ചില്‍ നടത്തുന്നതില്‍ കുടുംബം ആവശ്യം ഉന്നയിക്കാന്‍ വൈകിയെന്ന ഉദ്യോഗസ്ഥയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അമ്മ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയി. വിദഗ്ധ സംഘം തെരച്ചില്‍ നടത്തുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 26 കാരനായ ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. ഗൗതത്തിന്റെ അച്ഛനും മുത്തച്ഛനും അപകടത്തില്‍ മരിച്ചിരുന്നു.
.jpg)

