വടകരയില്‍ ട്രെയിൻ തട്ടി മത്സ്യത്തൊഴിലാളി മരിച്ചു
Updated: Nov 28, 2025, 10:25 IST
ട്രെയിൻ ഇടിച്ച് പരിക്കേറ്റ കനകനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടകര:വടകരയില്‍ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ചോറോട് കുരിയാടി വരയന്റെവളപ്പില്‍ സ്വദേശി കനകൻ (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൂവാടൻ ഗേറ്റ് സമീപത്താണ് അപകടമുണ്ടായത്. ചോമ്ബാല്‍ ഹാർബറില്‍ മത്സ്യബന്ധനം കഴിഞ്ഞ് വടപ്പുരയിലേക്ക് മടങ്ങുകയായിരുന്നു.
ട്രെയിൻ ഇടിച്ച് പരിക്കേറ്റ കനകനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
.jpg)


