ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം
Updated: Feb 27, 2026, 16:44 IST
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ജോലി ചെയ്യാൻ അവസരം. അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
സി .എ . ഇന്റർ യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപയാണ് ലഭിക്കുക. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ എ ഡി എ കെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട് വരെയാണ്. അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്), ടി.സി 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക് 0471 2322410 എന്ന നമ്പറിൽ ബന്ധപ്പെടുക
tRootC1469263">.jpg)


