വഴിയോര കച്ചവടക്കാർക്കും രക്ഷയില്ല ; തിരുവല്ലയിൽ പുഴമീൻ വിൽപ്പന കേന്ദ്രത്തിൽ 25,000 രൂപയുടെ മീൻ പെട്ടികൾ മോഷ്ടിച്ചു

No respite even for roadside vendors; boxes of fish worth ₹25,000 stolen from a river-fish stall in Thiruvalla.

വേങ്ങൽ സ്വദേശി രതീഷ് ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള കടയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. വെള്ള മുണ്ടും പാന്റും ധരിച്ചെത്തിയ രണ്ട് യുവാക്കൾ ചേർന്ന് റോഡരികിൽ നിർത്തിയിട്ട അജ്ഞാത വാഹനത്തിലേക്ക് മീൻ പെട്ടികൾ അതിവേഗത്തിൽ കടത്തുന്നതായ സിസിടിവി ദൃശ്യങ്ങളാണ് ലഭ്യമായത്. രാവിലെ ഉറക്കം ഉണർന്ന് മൊബൈൽ ഫോൺ നോക്കുമ്പോഴാണ് മോഷണ ദൃശ്യങ്ങൾ രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

 തിരുവല്ല : മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി വഴിയോരത്തെ മത്സ്യ കച്ചവടക്കാരും. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പാലത്തിൻ്റെ അപ്പ്രോച്ച് റോഡരികിലെ പുഴമീൻ വിൽപ്പന കേന്ദ്രത്തിൽ  നിന്നും 25000 ത്തോളം രൂപ വില വരുന്ന പ്ലാസ്റ്റിക് നിർമ്മിത മീൻ പെട്ടികൾ ആണ് രണ്ടു തവണകളായി മോഷ്ടാക്കൾ കടത്തിയത്. 

No respite even for roadside vendors; boxes of fish worth ₹25,000 stolen from a river-fish stall in Thiruvalla.

വേങ്ങൽ സ്വദേശി രതീഷ് ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള കടയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. വെള്ള മുണ്ടും പാന്റും ധരിച്ചെത്തിയ രണ്ട് യുവാക്കൾ ചേർന്ന് റോഡരികിൽ നിർത്തിയിട്ട അജ്ഞാത വാഹനത്തിലേക്ക് മീൻ പെട്ടികൾ അതിവേഗത്തിൽ കടത്തുന്നതായ സിസിടിവി ദൃശ്യങ്ങളാണ് ലഭ്യമായത്. രാവിലെ ഉറക്കം ഉണർന്ന് മൊബൈൽ ഫോൺ നോക്കുമ്പോഴാണ് മോഷണ ദൃശ്യങ്ങൾ രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. 

No respite even for roadside vendors; boxes of fish worth ₹25,000 stolen from a river-fish stall in Thiruvalla.2

തുടർന്ന് ജീവനക്കാരനായ രാധാകൃഷ്ണനെയും വിളിച്ച് കടയിൽ എത്തി നടത്തിയ പരിശോധനയിൽ മുപ്പതോളം പെട്ടികൾ നഷ്ടപ്പെട്ടതായി മനസ്സിലായി. സിസിടിവി ദൃശ്യം ലഭ്യമല്ലാത്ത കടയുടെ മറ്റൊരു ഭാഗത്ത് നിന്നും രണ്ടാഴ്ചമുമ്പും സമാനമായ തരത്തിൽ 20ലധികം പെട്ടികൾ മോഷ്ടിച്ചിരുന്നു. ഒരു പെട്ടിക്ക് 500 രൂപയോളം വില വരും എന്ന് രതീഷ് പറഞ്ഞു. സംഭവം സംബന്ധിച്ച്  രതീഷ് പുളിക്കീഴ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഉള്ള നിരവധി വഴിയോര കച്ചവട കേന്ദ്രങ്ങളിൽ മോഷണം നടക്കുന്നതായ പരാതികൾ വ്യാപകമാണ്.

Tags