ആദ്യ വിക്കറ്റ് വീണു, മൂന്നാഴ്ചക്കുള്ളില്‍ ആദ്യ രാജി, വിസ്മയ കാലം; ബെന്നി തോമസിന്റെ രാജിയില്‍ പി എസ് സഞ്ജീവ്
Jun 8, 2026, 06:54 IST
'ആദ്യ വിക്കറ്റ് വീണു. അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി. സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസ് രാജിവെച്ചു. വിസ്മയ കാലം', പി എസ് സഞ്ജീവ് കുറിച്ചു.
ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ നിന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും സഹോദരീ ഭര്‍ത്താവുമായ ബെന്നി തോമസ് രാജിവെച്ചതില്‍ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അധികാരത്തില്‍ വന്ന് മൂന്ന് ആഴ്ച തികയും മുന്‍പ് ആദ്യ രാജിയുണ്ടായെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.
'ആദ്യ വിക്കറ്റ് വീണു. അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുന്‍പ് ആദ്യ രാജി. സണ്ണി ജോസഫിന്റെ അളിയന്‍ ബെന്നി തോമസ് രാജിവെച്ചു. വിസ്മയ കാലം', പി എസ് സഞ്ജീവ് കുറിച്ചു.
പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയര്‍ത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിന്റെ രാജി.
.jpg)