കുഴഞ്ഞുവീണ് മരിച്ചെന്ന് ആദ്യ മൊഴി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തു ഞെരിച്ചുള്ള കൊലപാതകം ; കൊല്ലത്ത് 56 കാരന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

ഭര്‍ത്താവ് വീട്ടില്‍ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവര്‍.

കൊല്ലം കുണ്ടറയില്‍ വെള്ളിമണ്‍ സ്വദേശിയായ രാജുവിന്റെ (56) കൊലപാതകത്തിന് പിന്നില്‍ ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഭര്‍ത്താവ് വീട്ടില്‍ കുഴഞ്ഞുവീണതാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഇവര്‍.


എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതോടെ കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി. സംഭവത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Tags