മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായി

mullaperiyar

 മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി.

നാളെ നടക്കുന്ന യോഗത്തിൽ കൂടുതൽ പരിശോധന വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോർട്ട്‌ നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.

Tags