ഒന്നാം ക്ലാസ് പ്രവേശനം: ഇത്തവണയും അഞ്ചു വയസ്സ് മതി
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ഇത്തവണയും അഞ്ചു വയസ്സായി തന്നെ തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
പ്രായപരിധി ഉയർത്തിയാല്‍ ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കുമെന്നുമുള്ള ആശങ്ക കണക്കിലെടുത്താണ് സർക്കാർ നടപടി.
പ്രവേശനത്തിനായി കുട്ടികള്‍ക്ക് പരീക്ഷകളോ മറ്റു ഫീസുകളോ ഈടാക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. മതിയായ രേഖകള്‍ അടിയന്തരമായി ഹാജരാക്കാൻ സാധിക്കാത്തവർക്ക് താല്‍ക്കാലിക പ്രവേശനം അനുവദിക്കും.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രായപരിധി ആറ് വയസ്സാക്കി ഉയർത്തണമെന്ന് കേന്ദ്ര നിർദ്ദേശമുണ്ടായിരുന്നെങ്കിലും, കേരളം ഈ അധ്യയന വർഷം കൂടി പഴയ രീതി തന്നെ പിന്തുടരും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്ത് ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2025-ല്‍ മാത്രം ഏകദേശം 16,500 കുട്ടികളുടെ കുറവാണ് ഉണ്ടായത്.
ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക് യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
.jpg)

