വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ ആലോചന

Massive explosion at a fireworks display in Thrissur: District Collector announces magisterial inquiry

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക.

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തും.

വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അക്കാര്യത്തില്‍ ദേവസ്വങ്ങള്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്‌കാരത്തിനും സഹായം എത്തിക്കുന്നതിനും മുന്‍ഗണന എന്ന് ദേവസ്വം വൃത്തങ്ങള്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ ആറ് പേരെ തിരിച്ചറിഞ്ഞു.

Tags