വെടിക്കെട്ടുപുര അപകടം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി

Massive explosion at a fireworks display in Thrissur: District Collector announces magisterial inquiry

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി

തൃശ്ശൂർ:  സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരില്‍ വെടിക്കെട്ടുപുര അപകടം നടന്ന സ്ഥലം സന്ദർശിക്കും.അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച്‌ വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. അതേസമയം 

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസില്‍ദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.

തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച്‌ അനൗദ്യോഗിക ചർച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്. കെവിൻ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിൻ്റെ ലൈസൻസ് നല്‍കിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിർമാണ ശാല പ്രവർത്തിക്കുന്നത് മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ്. ഇതിൻ്റെ നിർമാണത്തിനാണ് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്.

Tags