പാലക്കാട് പൂരത്തിനിടെ വെടിക്കെട്ട് അപകടം ; നാല് പേർക്ക് പരിക്ക്

Firework accident during Palakkad Pooram; Four injured

 പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വെടിക്കെട്ട് അപകടം. പാലക്കാട് കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. നാല് പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലും ചീളുകളും തെറിച്ചുവീണാണ് അപകടമുണ്ടായത്.

ആരുടെയും പരിക്ക് ഗുരുതരമല്ല. വെടിക്കെട്ട് നടക്കുമ്പോൾ ആളുകൾ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് സംഘാടകർ പറഞ്ഞു. പരിക്കേറ്റവർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി ആണ് അപകടമുണ്ടായത്. 

tRootC1469263">

Tags