കൊച്ചിൻ ഷിപ്‌യാർഡിൽ ഫയർമാൻ, കുക്ക് ഒഴിവുകൾ; അപേക്ഷ ജൂൺ 20 വരെ

job vaccancy
job vaccancy


കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഫയർമാൻ, സെമി സ്‌കിൽഡ് റിഗർ, കുക്ക് തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനം. ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.cochinshipyard.in. 

യോഗ്യത

ഫയർമാൻ: പത്താം ക്ലാസ് ജയം, ഫയർ ഫോഴ്‌സിൽനിന്നോ പൊതുമേഖലാ സ്ഥാപനത്തിൽനിന്നോ ഫയർ ഫൈറ്റിങ്ങിൽ പരിശീലനം അല്ലെങ്കിൽ ആംഡ് ഫോഴ്‌സസിൽനിന്നുമുള്ള അംഗീകൃത ഫയർ ഫൈറ്റിങ് കോഴ്‌സ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഫോഴ്സിൽ നിന്നും ഫയർ വാച്/ പട്രോളിൽ പരിശീലനം, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 1-5 വർഷ പരിചയം.

tRootC1469263">

സെമി സ്‌കിൽഡ് റിഗർ: നാലാം ക്ലാസ് ജയം, സമാന മേഖലയിൽ 5 വർഷ പരിചയം.

കുക്ക് : ഏഴാം ക്ലാസ് ജയം, 5 വർഷ പരിചയം.  പ്രായം: 40 കവിയരുത്. ശമ്പളം: 38,407.

അപേക്ഷ ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
തിരഞ്ഞെടുപ്പ്: ഒബ്ജകടീവ് ടൈപ് ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

 ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ 23 ഒഴിവുകൾ 

കൊല്ലം എഴുകോണിലെ ഇ.എസ്.ഐ.സി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം. ഇന്റർവ്യൂ ജൂൺ 11 ന്. 

തസ്തിക, യോഗ്യത
ഫുൾ ടൈം/പാർട് ടൈം സ്‌പെഷലിസ്റ്റ് (അനസ്തീസിയോളജി, ഡെർമറ്റോളജി, ഡെന്റിസ്ട്രി, ഇ.എൻ.ടി, ഒഫ്താൽമോളജി, മൈക്രോബയോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, സർജറി, ഐ.സി.യു): എം.ബി.ബി.എസ്/ബി.ഡി.എസ്, ബന്ധപ്പെട്ട സ്‌പെഷൽറ്റിയിൽ പിജി ബിരുദം/ഡിപ്ലോമ/ഡിഎൻബി, ടിസിഎംസി റജിസ്‌ട്രേഷൻ, ബിരുദക്കാർക്കു മൂന്നും ഡിപ്ലോമക്കാർക്ക് അഞ്ചും വർഷ പരിചയവും, പ്രായ പരിധി 69 വയസ്.

സീനിയർ റസിഡന്റ് (അനസ്തീസിയോളജി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്സ്, സർജറി, ഐസിയു): ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിൽ പി.ജി ബിരുദം/ഡിപ്ലോമ, മെഡിക്കൽ കൗൺസിൽ രജി സ്‌ട്രേഷൻ, പ്രായപരിധി 45 വയസ്.

Tags