ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

d

മാലിന്യങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകശേഷിയുള്ള പടക്കമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ രവീന്ദ്രന്റെ മുഖത്തും ശരീരത്തിലും മാരകമായി പരിക്കേറ്റിരുന്നു.

ആലപ്പുഴ: ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.പൊള്ളേത്തൈ കണിയാപറമ്പ് വീട്ടില്‍ രവീന്ദ്രൻ (62) ആണ് മരിച്ചത്. .

ഈ മാസം മൂന്നിനായിരുന്നു സംഭവം. ക്ഷേത്രത്തില്‍ കൂലിപ്പണിക്കെത്തിയ രവീന്ദ്രനെ സ്റ്റോർ റൂം വൃത്തിയാക്കാൻ ഏല്‍പ്പിച്ചിരുന്നു. സ്റ്റോർ റൂമില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളും അവശിഷ്ടങ്ങളും ക്ഷേത്ര പരിസരത്തെ ഒരു കുഴിയില്‍ നിക്ഷേപിക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.

മാലിന്യങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകശേഷിയുള്ള പടക്കമാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ രവീന്ദ്രന്റെ മുഖത്തും ശരീരത്തിലും മാരകമായി പരിക്കേറ്റിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളേജിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു.

Tags