മരുന്നു സംഭരണ ശാലയിലെ തീപിടുത്തം: സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി ഫയര്‍ഫോഴ്‌സ്

google news
fire

കിന്‍ഫ്ര പാര്‍ക്കില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു സംഭരണ ശാലയിലെ തീപിടുത്തതിന് പിന്നാലെ സംസ്ഥാന വ്യാപക പരിശോധന നടത്തി ഫയര്‍ഫോഴ്‌സ്. ആശുപത്രികളിലും, മരുന്ന് സംഭരണ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു കണ്ടെത്തി. 

മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു സംഭരണ ശാലയില്‍ തീപിടിച്ച സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള സ്വകാര്യ ആശുപത്രികളിലടക്കം പരിശോധന നടത്താനായിരുന്നു ഫയര്‍ഫോഴ്‌സ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശം. അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപത്തെ മരുന്ന് ഗോഡൗണിന് ഫയര്‍ഫോഴ്‌സിന്റെ എന്‍.ഒ.സി ഇല്ലെന്നു കണ്ടെത്തി. ഫയര്‍ സിസ്റ്റവും പാലിച്ചിട്ടില്ല. ഗോഡൗണിന് സമീപം കണ്ണാശുപത്രി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ട്.

അപകടമുണ്ടായാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകും എന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതാത് സ്ഥലങ്ങളിലെ റിപ്പോര്‍ട്ട് ഇന്ന് തന്നെ ജില്ലാ ഭരണകൂടത്തിന് കൈമാറാനാണ് ഫയര്‍ഫോഴ്‌സ് നീക്കം

Tags