കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം; പൂര്‍ണമായി കത്തിനശിച്ചു
May 18, 2023, 08:12 IST

കൊല്ലത്ത് ഉളിയക്കോവിലില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ ഫോഴ്സിന് സാധിച്ചിട്ടില്ല. പത്ത് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമവും ഫയര്‍ ഫോഴ്സ് നടത്തുന്നു.