തളിപ്പറമ്പിലെ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഫയർ ഫോഴ്സ്

taliparamba fire
taliparamba fire

തളിപറമ്പ് :തളിപ്പറമ്പ് ബസ് സ്റ്റാന്റിന് സമീപത്തെ കെ വി കോംപ്ലക്സിൽ വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായതായി ജില്ലാ ഫയർഫോഴ്സ് അറിയിച്ചു.  

നിലവിൽ എട്ട് ഫയർഫോഴ്സ് യൂണിറ്റുകൾ ഉൾപ്പെടെ 12 യൂണിറ്റുകൾ ഇവിടെ കർമ്മനിരതരാണ്. ഇതിൽ രണ്ടു കുടിവെള്ള ലോറികളും ഉൾപ്പെടും. തളിപ്പറമ്പിലെ രണ്ട് യൂണിറ്റിനു പുറമെ  കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം ഫയർ യൂണിറ്റുകളും  കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് ഫയർ യൂണിറ്റുകളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്.  

tRootC1469263">

ഗ്രൗണ്ട് ഫ്ലോറും മൂന്ന് നിലകളുമുള്ള കെട്ടിടത്തിൽ നിരവധി കടകളാണ് പ്രവർത്തിച്ചിരുന്നത്. ചെരുപ്പ്, ടെക്സ്റ്റൈൽസ്, കളിപ്പാട്ടം, പലചരക്ക്, സ്റ്റീൽ പാത്രങ്ങൾ ഉൾപ്പെടെ വിൽക്കുന്ന നിരവധി കടകളാണ് ഇവിടെ  ഉണ്ടായിരുന്നത് .

taliparamba fire

Tags