മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീ പിടിത്തം ; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി നശിച്ചു

google news
The young man's head caught fire while repairing a car in Malappuram

സെക്രട്ടറിയേറ്റ് നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കില്‍ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്. പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു.

പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകള്‍ കത്തിനശിച്ചോ എന്നതില്‍ വ്യക്തതയില്ല. എങ്ങനെയാണ് തീ പടര്‍ന്നതെന്നതിലും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.  

Tags