സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന

Fire brigade conducts lightning inspection of commercial establishments in Sannidhanam
Fire brigade conducts lightning inspection of commercial establishments in Sannidhanam


ശബരിമല  : ​ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.പരിശോധനയിൽ ചില വ്യാപാര സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങൾ കണ്ടെത്തി. 

tRootC1469263">

 കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ഫയർ എക്സിറ്റുകൾക്ക് തടസ്സമാകുന്ന രീതിയിൽ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു.ഇത്തരം സുരക്ഷാ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്ക് അടിയന്തരമായി ക്രമീകരണങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയിൽ സന്നിധാനം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ കലേഷ് കുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ സതീഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തീർത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേന.

Tags