തിരുവല്ലയിൽ തരിശു പാടശേഖരത്തിന് തീപിടിച്ചു
Updated: Dec 19, 2025, 14:57 IST
തിരുവല്ല : കുറ്റൂരിൽ തരിശു കിടക്കുന്ന പാടശേഖരത്തിന് തീപിടിച്ചു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നേരത്തിന് അധികമായി തീയ്യണക്കാനുള്ള ശ്രമം നടത്തുന്നു. കുറ്റൂർ മൂന്നാം വാർഡിൽ അനച്ചിക്കോട് ജംഗ്ഷന് സമീപമായി മതിരമ്പുഴ ചാലിനോട് ചേർന്നുള്ള പത്തേക്കർ വരുന്ന ഞെക്കണ്ണ് പാടശേഖരത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്.
tRootC1469263">തിരുവല്ലയിൽ നിന്നും എത്തിയ മൂന്നു യൂണിറ്റ് അഗ്നിശമനസേന തീ അണക്കാനുള്ള ശ്രമം നടത്തുകയാണ്. സമീപ പുരയിടത്തിലെ മാലിന്യ കൂമ്പാരത്തിന് ഇട്ട തീ പാടശേഖരത്തിലേക്ക് പടരുകയായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായം ഇല്ല.
.jpg)


