തിരുവല്ല മണിപ്പുഴയിൽ വീടിൻറെ ഹാളിൽ തീപിടുത്തം ; ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു

The young man's head caught fire while repairing a car in Malappuram

 തിരുവല്ല : തിരുവല്ലയിലെ മണിപ്പുഴയിൽ വീടിൻറെ ഹാളിൽ ഉണ്ടായ തീപിടുത്തത്തിൽ ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു. മണിപ്പുഴ പുത്തൻ മഠത്തിൽ വി വിഘ്നേഷിന്റെ വീടിനാണ് തീ പിടിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു സംഭവം. ടെലിവിഷൻ, ലാപ്ടോപ്പ്, സോഫ, ട്യൂബ് ലൈറ്റുകൾ  എന്നിവ അടക്കമുള്ള ഗ്രഹോപകരണങ്ങൾ കത്തി നശിച്ചു. വിഘ്നേഷും ഭാര്യ ലക്ഷ്മിയും, വിഘ്നേഷിൻ്റെ പിതൃ സഹോദര ഭാര്യ  ഗോമതിയും മാത്രമാണ് സംഭവം സമയം വീട്ടിൽ ഉണ്ടായിരുന്നത്. 

തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഗോമതിയുടെ ശക്തമായ ചുമ കേട്ടാണ് വിഘ്‌നേഷും ഭാര്യയും ഉണർന്നത്. ഉണർന്നപ്പോൾ കിടപ്പുമുറിക്കുള്ളിൽ പുക അനുഭവപ്പെട്ടു. ലൈറ്റ് ഇടാൻ ശ്രമിച്ചപ്പോൾ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് മുറിയുടെ വാതിൽ തുറന്ന് ഹാളിലേക്ക് എത്തിയപ്പോഴാണ് പടരുന്നത് കണ്ടത്. 

ഉടൻതന്നെ വീട്ടുകാരും സംഭവം അറിഞ്ഞെത്തിയ സമീപവാസികളും ചേർന്ന് അഗ്നിശമനസേന എത്തുംമുമ്പ് വെള്ളമൊഴിച്ച് അണച്ചു എങ്കിലും ഗ്രഹോപകരണങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു. വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. മുറികളിലെ ഭിത്തികളിൽ എല്ലാം തന്നെ പുക പടർന്ന് പിടിച്ചിരിക്കുകയാണ്. ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.

Tags