കൊല്ലത്ത് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവം; കൊല്ലം എസിപി അന്വേഷിക്കും, അട്ടിമറി സാധ്യത പരിശോധിക്കും

boat
boat

മത്സ്യതൊഴിലാളികള്‍ അട്ടിമറി സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം

കൊല്ലം കുരീപ്പുഴയില്‍ കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ മത്സ്യതൊഴിലാളികള്‍ അട്ടിമറി സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം.

tRootC1469263">

പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. ഫിഷറീസ് വകുപ്പ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചു. കോടികളുടെ നാശനഷ്ടമാണ് മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ചക്ക് മുന്‍പ് മുക്കാട് ഭാഗത്ത് രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവവും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ആഴക്കടലില്‍ പരമ്പരാ?ഗത മത്സ്യബന്ധനം നടത്തുന്ന ഒമ്പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവുമാണ് കത്തിനശിച്ചത്. കുളച്ചല്‍, പൂവാര്‍ ഭാ?ഗത്തുനിന്നുള്ള മത്സ്യത്തൊഴിലാളുകളുടെ ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. പ്രദേശത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. 

Tags