ജര്‍മനിയിലെ ഫ്‌ലാറ്റില്‍ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

pc vishnudas

മൂന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ക്ക് സഹായം ഉറപ്പുനല്‍കി മന്ത്രി പിസി വിഷ്ണുനാഥ്.

ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ക്ക് സഹായം ഉറപ്പുനല്‍കി മന്ത്രി പിസി വിഷ്ണുനാഥ്. അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നോര്‍ക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.


ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമിലെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം ചെമ്മക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ്,കാലടി സ്വദേശിനി സവിന്‍ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചത്.

Tags