ചിന്നക്കടയിലെ മെഡിക്കല്‍ സ്റ്റോര്‍ തീപിടുത്തത്തില്‍ വന്‍ വഴിത്തിരിവ്, തീയിട്ടത് ജീവനക്കാരന്‍

arrest

ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്.

കൊല്ലം ചിന്നക്കടയിലെ നന്‍മ മെഡിക്കല്‍ സ്റ്റോറിലെ തീപിടിത്തത്തില്‍ വഴിത്തിരിവ്. സ്ഥാപനം തീവെച്ച് നശിപ്പിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. 

ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്. ഷമീര്‍ അറസ്റ്റിലായിട്ടുണ്ട്. ഉടമയായ സ്ത്രീക്കും പങ്കെന്നാണ് പൊലീസിന്റെ നിഗമനം. ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ നടത്തിയ നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്. ഉടമയായ സ്ത്രീക്ക് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

Tags