വൈറ്റില തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം

The young man's head caught fire while repairing a car in Malappuram

അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. 

 വൈറ്റില തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം. ദി കാര്‍സ് എന്ന സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു. അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല. 

രാത്രി 9 മണിയോടെയാണ് സ്ഥാപനത്തില്‍ തീപടര്‍ന്നത്. അരമണിക്കൂറിനുള്ളില്‍ അഗ്‌നിശമനസേനയെത്തി തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. വൈറ്റിലയില്‍ നിന്ന് തൃപ്പൂണിത്തുറ, പേട്ട ഭാഗങ്ങളിലേക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. പ്രദേശത്താകെ കറുത്ത പുക ഉയര്‍ന്നിട്ടുണ്ട്.

രണ്ട് നിലക്കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് ഈ സ്ഥാപനമുള്ളത്. മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോയിലേക്കും തീ പടര്‍ന്നു. പ്രീമിയം കാര്‍ ആക്സസറീസ് ഷോറൂമിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളെല്ലാം കത്തിനശിച്ചു.

Tags