വെമ്പായം ബാറിലെ തീവെയ്പ്പ്; പൊള്ളലേറ്റ മൂന്നാമത്തെ യുവാവും മരിച്ചു
തീവയ്പ്പിനെ തുടർന്ന് ബാറില്‍ നിന്നും ഇറങ്ങി ബൈക്കില്‍ പോയ നൗഫല്‍ പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയയായിരുന്നു.
തിരുവനന്തപുരം: വെമ്പായം ബാറിലെ തീവെയ്പ്പ് സംഭവത്തില്‍ പൊള്ളാലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തേക്കട സ്വദേശി നൗഫല്‍ ആണ് മരിച്ചത്.തീവയ്പ്പില്‍ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ട തട്ടി നവാസ് മൻസ്സിലില്‍ നവാസും(35) തീയിട്ട നന്നാട്ടുകാവ് മുണ്ടക്കല്‍ ഹൗസില്‍ അനീഷും (32) നേരത്തെ മരിച്ചിരുന്നു. അൻപത് ശതമാനത്തിന് മേളില്‍ പൊള്ളാലേറ്റ നൗഫല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കഴിയുകയാണ് മരണം സംഭവിച്ചത്.
ഇൻഫെക്ഷൻ ആയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. തീവയ്പ്പിനെ തുടർന്ന് ബാറില്‍ നിന്നും ഇറങ്ങി ബൈക്കില്‍ പോയ നൗഫല്‍ പിരപ്പൻകോട് ക്ഷേത്രക്കുളത്തിലേക്ക് ചാടുകയയായിരുന്നു. ഇതാണ് ഇൻഫെക്ഷൻ ഉണ്ടാവാൻ കാരണമെന്നാണ് വിവരം. നൗഫലിന്റെ കൈയിലെ ഞരമ്പുകള്‍ കത്തിയ നിലയിലായിരുന്നു.
ജൂലൈ 19 രാത്രി 9.30 ഓടെ വെമ്പായം ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടല്‍ ആൻഡ് റസിഡൻസി ബാറില്‍ വച്ചായിരുന്നു സംഭവം നടന്നത്.നവാസ്, നൗഫല്‍, അരുണ്‍, രതീഷ് എന്നിവർ ഉള്‍പ്പെടുന്ന സംഘം ബാറിലെ എസി ഹാളില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സമയം ഇവിടെ എത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.
തുടർന്ന് പുറത്തേക്ക് പോയ അനീഷ് അരമണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളുമായി ബാറിലേക്ക് എത്തുകയും തുടർന്ന് ഇവർ തമ്മില്‍ പിടിവലി നടക്കുകയും ചെയ്തു. ഇതിനിടയില്‍ അനീഷ് കൈയില്‍ ഇരുന്ന പെട്രോള്‍ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിച്ചു. പെട്രോള്‍ ഇവരുടെ പുറത്തേക്ക് ഒഴിച്ച് തീ കത്തിക്കുന്നിടയില്‍ അനീഷിന്റെ പുറത്തേക്കും തീ പടർന്ന് പിടിച്ചു. ചികിത്സയിലായിരുന്ന നവാസ് തിങ്കളാഴ്‌ചയും അനീഷ് ബുധനാഴ്‌ചയുമാണ് മരിച്ചത്
.jpg)

