കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരിയുടെ കൈവിരലുകൾ വാതിൽ പാളിക്കിടയിൽ കുടുങ്ങി ; രക്ഷകരായി തിരുവല്ലയിലെ അഗ്നിശമനസേന
കൂട്ടുകാർക്ക് ഒപ്പം കളിക്കുന്നതിനിടെ മുറിയുടെ അകത്തുനിന്നും തുറന്നിട്ട വാതിലിന്റെ ഇടയിൽ കുട്ടിയുടെ കൈവിരലുകൾ കുടുങ്ങുകയായിരുന്നു. തുടർന്ന് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ ക്രോബാർ എന്ന ഉപകരണം ഉപയോഗിച്ച് കതകിന്റെ വിടവ് അകത്തിയശേഷം കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്ത് എടുക്കുകയായിരുന്നു.
തിരുവല്ല : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ വാതിൽ പാളിക്കിടയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരിയുടെ കൈവിരലുകൾ അഗ്നിശമനസേന എത്തി സുരക്ഷിതമായി പുറത്തെടുത്തു. തിരുവല്ല കല്ലുങ്കൽ തൈപ്പറമ്പിൽ ഷിബുവിന്റെ മകൾ ബിനിറ്റയുടെ വലതുകൈയുടെ വിരലുകൾ ആണ് കതകിനിടയിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയുടെ ആയിരുന്നു സംഭവം.
കൂട്ടുകാർക്ക് ഒപ്പം കളിക്കുന്നതിനിടെ മുറിയുടെ അകത്തുനിന്നും തുറന്നിട്ട വാതിലിന്റെ ഇടയിൽ കുട്ടിയുടെ കൈവിരലുകൾ കുടുങ്ങുകയായിരുന്നു. തുടർന്ന് തിരുവല്ല അഗ്നി രക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ ക്രോബാർ എന്ന ഉപകരണം ഉപയോഗിച്ച് കതകിന്റെ വിടവ് അകത്തിയശേഷം കുട്ടിയുടെ കൈ സുരക്ഷിതമായി പുറത്ത് എടുക്കുകയായിരുന്നു.
സീനിയർ ഫയർ ഓഫീസർ ജയൻ മാത്യുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ സാബു തോമസ്, പ്രശാന്ത്, സനുരാജ്, വിനോദ് ടൈറ്റസ്, ഹോം ഗാർഡ് രാജീവ്, അജ്മൽ, ഡ്രൈവർ അശോക് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
.jpg)


