ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീർക്കും: മാതാ അമൃതാനന്ദമയി ദേവി

Finding joy in small things can create a festive atmosphere like the golden Onam even amidst hardship Mata Amritanandamayi Devi

അമൃതപുരി: സ്നേഹം, സൗഹൃദം, സാഹോദര്യം, സമൃദ്ധി, സമത്വം, സമർപ്പണം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഓണം ഉയർത്തിപ്പിടിക്കുന്നുവെന്നും, കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുന്ന  ഒരു മനസ്സും നന്ദിയുള്ള ഒരു ഹൃദയവും ഉണ്ടെങ്കിൽ ഏത്കഷ്ടപ്പാടിലും ഒരു പൊന്നോണത്തെ സൃഷ്ടിക്കാനാവും എന്നും മാതാ അമൃതാനന്ദമയി ദേവി. തിരുവോണദിനത്തിൽ അമൃതപുരി ആശ്രമത്തിൽ നടന്ന ഓണാഘോഷച്ചടങ്ങിൽ തിരുവോണദിന സന്ദേശം നൽകുകയായിരുന്നു അമ്മ.

Finding joy in small things can create a festive atmosphere like the golden Onam even amidst hardship Mata Amritanandamayi Devi

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരിയുടെ പ്രഭാഷണത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ആശ്ര മത്തിലെ അന്തേ വാസികൾക്കു പുറമേ ഇന്ത്യക്ക് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പരിപാടികളിൽ പങ്കാളികളായി. രാവിലെ മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ധ്യാനം, ലോകശാന്തി പ്രാർത്ഥന, ഭജന, സത്സംഗം എന്നിവ നടന്നു. തുടർന്ന് അഞ്ഞൂറിലധികം വനിതകൾ അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. ഏവർക്കും ഓണസദ്യ അമ്മ വിളമ്പി.

Onam even amidst hardship Mata Amritanandamayi Devi

festive atmosphere like the golden Onam even amidst hardship Mata Amritanandamayi Devi

Tags