സി.പി.എം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംശയത്തിൻ്റെ നിഴലിൽ : കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്

Financial transactions of CPM leaders under shadow of suspicion: KPCC President Sunny Joseph

കണ്ണൂർ : സിപിഎമ്മിനകത്ത് ചിലത് ചീഞ്ഞ് നാറി ദുർഗന്ധം വഹിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡൻറ് അഡ്വ  സണ്ണി ജോസഫ് എംഎൽഎ. മാഹിയിലെ വ്യവസായി ഷർഷാദ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മകൻ ശ്യാംജിത്ത് താൻ യു.കെ വ്യവസായ രാജേഷ് കൃഷ്ണയ്ക്കെതിരെ പി.ബിക്ക് നൽകിയ കത്ത് ചോർത്തിയെന്ന ആരോപണത്തെ കുറിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടുന്ന രേഖ പൊളിറ്റ് ബ്യൂറോയുടെപക്കൽ നിന്ന്പുറത്തായെന്ന മാധ്യമ വാർത്തകൾ ഗൗരവകരമാണ്. സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ സംശയത്തിന്റെ നിഴലിലാണ് . പാർട്ടിക്കുള്ളിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല ഇത്. മന്ത്രിമാർ ഉൾപ്പെടെ സർക്കാർ സംവിധാനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

Tags