കലാമണ്ഡലത്തിൽ സാമ്പത്തികപ്രതിസന്ധി; 125 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു

Financial crisis in the art world;  125 temporary employees were dismissed
Financial crisis in the art world;  125 temporary employees were dismissed

ചെറുതുരുത്തി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കലാമണ്ഡലം കല്പിതസര്‍വകലാശാലയില്‍ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. 69 അധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്നു മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്.

ഇതോടെ കലാമണ്ഡലത്തിലെ അധ്യയനം മുടങ്ങും. ഹോസ്റ്റലില്‍ മുഴുവന്‍ ജീവനക്കാരും തിമില, കൂടിയാട്ടം സ്ത്രീവേഷം എന്നിവയിലെ എല്ലാവരും താത്കാലിക ജീവനക്കാരാണ്. സ്‌കൂള്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നതും ഇവരാണ്. പിരിച്ചുവിട്ടവരില്‍ പലരും പത്തുവര്‍ഷത്തിലധികമായി ജോലിചെയ്യുന്നവരാണ്. കലാമണ്ഡലത്തെ സമ്പൂര്‍ണ സാംസ്‌കാരികസര്‍വകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് കൂട്ടപ്പിരിച്ചുവിടല്‍.

പദ്ധത്യേതരവിഹിതത്തില്‍നിന്ന് തുക ലഭിക്കാത്തത് കാരണമാണ് നടപടിയെന്നാണ് ഉത്തരവിലുള്ളത്. സര്‍ക്കാര്‍ കണക്കുപ്രകാരം നിലവിലെ സ്ഥിരംതസ്തികപ്രകാരമുള്ള ഫണ്ടാണ് ലഭിക്കുക. വിവിധ തസ്തികകളില്‍ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം താത്കാലിക ജീവനക്കാരെ നിയമിച്ചാണ് കലാമണ്ഡലം മുന്നോട്ടുപോകുന്നതെന്ന് പലതവണ സാംസ്‌കാരികവകുപ്പിനെ അറിയിച്ചുരുന്നു. നിലവില്‍ ലഭിക്കുന്ന തുകകൊണ്ട് സ്ഥിരംജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുകയെന്നതാണ് ഭരണസമിതി ലക്ഷ്യമിടുന്നത്.

Tags