വീണ്ടും സാമ്പത്തിക വിവാദത്തില്‍ സി.പി. എം, പയ്യന്നൂരില്‍ മൂന്ന് സഹകരണസ്ഥാപനങ്ങളില്‍ വെട്ടിപ്പ്, നേതൃത്വത്തിനെതിരെ പോസ്റ്റര്‍ പ്രചരണവുമായി സേവ് സി.പി. എം ഫോറം

google news
fgc

കണ്ണൂര്‍: നേതാക്കള്‍ തുടര്‍ച്ചായായി സാമ്പത്തിക ആരോപണങ്ങളില്‍കുടുങ്ങുന്നത്‌സി.പി. എം നേതൃത്വത്തിന്തലവേദനയായി മാറുന്നു. പയ്യന്നൂര്‍ ഏരിയാകമ്മിറ്റി ഓഫീസ് നിര്‍മാണത്തിലെയും കുന്നരുവിലെ ധനരാജ് രക്തസാക്ഷി ഫണ്ടു തിരിമറി  വിവാദങ്ങളും അടങ്ങിയതിനു പിന്നാലെയാണ്   പയ്യന്നൂര്‍ ഏരിയാകമ്മിറ്റിയില്‍ വീണ്ടും സാമ്പത്തിക വിവാദം പുകയുന്നത്.

  മൂന്ന് പാര്‍ട്ടി നിയന്ത്രിത സഹകരണസ്ഥാപനങ്ങളില്‍ ആള്‍മാറാട്ടം നടത്തി വായ്പയും പണവും തിരിമറി നടത്തിയ സി.പി. എം നേതാക്കളെ സംരക്ഷിക്കുന്നുവെന്നു ആരോപിച്ചു  പാര്‍ട്ടി നേതൃത്വത്തിനെതിരെ സേവ് സി. പി. എം ഫോറമെന്ന പേരിലാണ് പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ കോത്തായി മുക്കില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.  പാര്‍ട്ടി നിയന്ത്രണത്തിലുളള സഹകരണസ്ഥാപനത്തില്‍ നിന്നും വെളളൂര്‍ സൗത്ത്‌ലോക്കല്‍കമ്മിറ്റിയംഗം രണ്ടുലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായുളള ആരോപണമാണ് പോസ്റ്ററുകളില്‍ നിറയുന്നത്. കുറ്റാരോപിതനായ നേതാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടി നേതൃത്വത്തിനെതിരെയുളള പ്രതിഷേധമാണ് പോസ്റ്ററില്‍ പ്രകടിപ്പിക്കുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇതൊക്കെ നേതൃത്വം  ഒതുക്കുകയാണെന്നാണ്ആരോപണം. 

 ഏയ് നേതൃത്വമേ നിങ്ങള്‍ എത്രതവണയായി  ഇദ്ദേഹത്തെ സംരക്ഷിക്കുന്നു, പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ സത്യം ജനങ്ങളെ അറിയിക്കുമെന്നമുന്നറിയിപ്പോടെയാണ് സേവ് സി.പി. എം ഫോറമെന്ന പേരില്‍ വെളളൂര്‍ സൗത്ത് ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ പ്രദേശങ്ങളില്‍ പോസറ്ററുകള്‍പ്രത്യക്ഷപ്പെട്ടത്.

 ആരോപണ വിധേയന്‍ ജോലിചെയ്ത സ്ഥാപനത്തില്‍ നിന്നും  ബാങ്കിലടക്കേണ്ടഒരു ലക്ഷത്തി എഴുപത്തിയ്യായിരം രൂപ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.  എന്നിട്ടും പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാതെ സംരക്ഷിക്കുകയാണെന്നാണ്  ആക്ഷേപമുയരുന്നത്. നേരത്തെ കുന്നരുവിലെ ധനരാജ്‌രക്തസാക്ഷി ഫണ്ടു വിവാദത്തില്‍ആരോപണവിധേയനായ നേതാവിനോട് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ നന്ദിസൂചകമായിട്ടാണ്  പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തതെന്നാണ്‌സി.പി. എമ്മിനുളളില്‍ നിന്നുമുയരുന്ന ആരോപണം.  

അതേ സമയം പയ്യന്നൂരിലെ ഒരു ബാങ്കിന്റെശാഖയില്‍ നിന്നും ആള്‍മാറാട്ടം നടത്തി വായ്പയെടുത്തതായുളള വിവരം പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിയായ ജീവനക്കാരന്‍ മുന്‍കൗണ്‍സിലറുടെ ഭാര്യയുടെ പേരിലാണ്അരലക്ഷം രൂപ വായ്പയെടുത്തത്.  ജാമ്യക്കാരെയും വ്യാജമായാണ് ചേര്‍ത്തിട്ടുളളത്. വായ്പാകാലവാധിക്ക്  നോട്ടീസ് ലഭിക്കുകയും ജാമ്യക്കാരനായി പേരു ചേര്‍ക്കപ്പെട്ടയാള്‍  വായ്പയ്ക്കായി ബാങ്കിനെ സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്തപ്പോഴാണ്തട്ടിപ്പു പുറത്തറിയുന്നത്. ഇതിനെതിരെപാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ബാങ്കോ പാര്‍ട്ടിയോ ഇതുവരെപ്രതികരിച്ചിട്ടില്ല. 

ബാങ്കിന്റെ തലപ്പത്ത്പയ്യന്നൂരിലെ ഒരു പ്രമുഖ നേതാവായതിനാല്‍ നടപടിയുണ്ടാവില്ലെന്നാണ്പാര്‍ട്ടിക്കുളളിലെവിമര്‍ശനം.
 മറ്റൊരു ഡി.വൈ. എഫ്. ഐ നേതാവ് കുടുംബശ്രീക്ക് നല്‍കുന്ന മുറ്റത്തെ മുല്ലയുടെ പദ്ധതിപ്രകാരമുളള പത്തുലക്ഷം രൂപയുടെ വായ്പ ബിനാമി പേരില്‍കൈക്കലാക്കിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Tags