സാമ്പത്തിക ബാധ്യത : തിരുവനന്തപുരത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Financial burden: Couple found hanging inside house in Thiruvananthapuram
Financial burden: Couple found hanging inside house in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. സതീഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. ഭർത്താവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് സംശയം.

tRootC1469263">

അതേസമയം കാട്ടാക്കടയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോളൂർ സ്വദേശി അപർണയെയാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിൽ അപർണ വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി തുറന്നത്. ഈ സമയമാണ് അപർണ ആത്മഹത്യ ചെയ്ത വിവരം വീട്ടുകാരറിയുന്നത്.

ഭർത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എൻജിനീയറായി ജോലി ചെയ്ത് വരികയാണ്. അപർണയുടേയും അക്ഷയുയുടേയും വിവാഹം കഴിഞ്ഞ വർഷമായിരുന്നു നടന്നത്. സംഭവത്തിൽ ആര്യനാട് പൊലീസെത്തി കേസെടുത്തു. ആപർണയുടെ ഫോൺ ഉൾപ്പടെ പരിശോധിച്ച് വരികയാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
 

Tags