ഫിനാന്‍സ് ഇന്‍ഫ്‌ളുവന്‍സര്‍ ഹരീഷ് ജീവനൊടുക്കിയ സംഭവം ; യൂട്യൂബര്‍ ജേസണ്‍ സാമുവല്‍ അറസ്റ്റില്‍

jason samuel

സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് മരണമെന്ന് പരാതിയുണ്ടായിരുന്നു

പ്രമുഖ ഫിനാന്‍സ് ഇന്‍ഫ്‌ളുവന്‍സര്‍ വി ഹരീഷ് (27) വാടക വീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യൂട്യൂബര്‍ ജേസണ്‍ സാമുവല്‍ അറസ്റ്റിലായി. സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് മരണമെന്ന് പരാതിയുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജേസണ്‍ അപകീര്‍ത്തികരമായ വീഡിയോ പോസ്റ്റ് ചെയ്യുകയും ഓണ്‍ലൈന്‍ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.


പുതുച്ചേരി സ്വദേശിയായ ഹരീഷിന്റെ ഫിനാന്‍സ് വിത്ത് ഹരീഷ് എന്ന ഇന്‍സ്റ്റഗ്രാം ചാനല്‍ പ്രശസ്തമായിരുന്നു. ചാനലിന് പത്തുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ടായിരുന്നു. എന്നാല്‍ ചട്ട ലംഘനങ്ങള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം അവ നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.

Tags