വരും ബജറ്റിൽ കടുത്ത അച്ചടക്കം പാലിക്കാനും ചെലവ് ചുരുക്കാനും വകുപ്പുകൾക്ക് നിർദ്ദേശവുമായി ധനവകുപ്പ്

Vizhinjam port project; Chief Minister VD Satheesan says the state government will not accept any decision that sacrifices Kerala's interests

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരും ബജറ്റിൽ കടുത്ത അച്ചടക്കം പാലിക്കാനും ചെലവുകൾ ചുരുക്കാനും എല്ലാ സർക്കാർ വകുപ്പുകൾക്കും ധനവകുപ്പിന്റെ നിർദ്ദേശം. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പുറപ്പെടുവിച്ച സർക്കുലറിലാണ് ധനവകുപ്പ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശമ്പളമിതര ചെലവുകൾ നിലവിലെ നിരക്കിൽ തന്നെ നിലനിർത്താനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും സർക്കുലറിൽ വ്യക്തമാക്കുന്നു.

ലാഭകരമല്ലാത്ത പദ്ധതികളും അടിയന്തര പ്രാധാന്യമില്ലാത്ത അറ്റകുറ്റപ്പണികളും തൽക്കാലം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, പുതുക്കിയ എസ്റ്റിമേറ്റ് തുക ബജറ്റ് വിഹിതത്തേക്കാൾ കൂടരുതെന്നും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വകുപ്പുകൾ ജാഗ്രത പുലർത്തണമെന്നും ധനവകുപ്പ് സർക്കുലറിലൂടെ വ്യക്തമാക്കുന്നു.

Tags