ഒടുവിൽ തെറിച്ചു, നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. റാമിനെ മെഡിക്കൽ കോളജിൽ നിന്നും പുറത്താക്കി
Apr 16, 2026, 23:17 IST
അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടിയിലെ കണ്ണൂർദന്തൽ കോളേജിൽ ഒന്നാം വർഷ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം കെ റാമിനെ കോളേജ് പുറത്താക്കി. വിദ്യാർത്ഥിളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് കോളേജ് അധികൃതർ നടപടിയെടുത്തത്.
ഒളിവിൽ കഴിയുന്നആരോപണ വിധേയരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോ റാമിനെ പുറത്താക്കാൻ കഴിഞ്ഞ ദിവസമാണ് മാനേജ്മെൻ്റ് തീരുമാനമെടുത്തത്. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടില്ലായിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മുഖം രക്ഷിക്കലിൻ്റെ ഭാഗമായി ഡോ റാമിനെതിരെ നടപടിയെടുക്കാൻ മാനേജ്മെൻ്റെ തീരുമാനിച്ചത്.
.jpg)

