പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ ? അന്തിമ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ​​​​​​​

Will Pinarayi Vijayan become the opposition leader? Final decision to be taken at CPM state secretariat meeting

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഇന്ന് ചരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ  അന്തിമ തീരുമാനമായേക്കും. പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും നേതാക്കളിൽ ഭൂരിഭാഗം അഭിപ്രായം ഇതാണെന്നുമുള്ള തരത്തിലുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.

ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷ അഭിപ്രായം. സംഘടനാ രംഗത്തും പാർലമെന്‍ററി രംഗത്തും വലിയ അഴിച്ചുപണി ഉണ്ടായാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിലയിരുത്തൽ.

 
 

Tags