ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുന്നു : വരുന്നു കേരള സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

Kannur is drowning in drugs

കോഴിക്കോട്: എക്സൈസ് വകുപ്പിനുകീഴിൽ കേരള സ്റ്റേറ്റ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപവത്‌കരിക്കുന്നു. ആധുനിക അബ്കാരി കുറ്റകൃത്യങ്ങളെയും പ്രാദേശിക ലഹരി ഇടപാടുകളെയും നേരിടാൻ നിലവിലെ രീതി അപ്രായോഗികമാണെന്ന് കണ്ടതിനെത്തുടർന്നാണ് തീരുമാനം . പ്രത്യേക അന്വേഷണ ഏജൻസിയായാണ് സ്റ്റേറ്റ് എൻ.സി.ബി. പ്രവർത്തിക്കുക. എക്സൈസ് കമ്മിഷണർ ആയിരിക്കും മേധാവി.

tRootC1469263">

അത്യാധുനിക ആശയവിനിമയമാർഗങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, വിദേശ-അന്തസ്സംസ്ഥാനബന്ധങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഇപ്പോൾ കുറ്റകൃത്യങ്ങൾ ഭൂരിഭാഗവും നടക്കുന്നത്. ഇവ തടയാൻ കാലങ്ങളായി തുടർന്നുവരുന്ന രീതി പര്യാപ്തമല്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തൽ.

നിലവിലെ ജീവനക്കാരെ പുനർവിന്യസിച്ചും അധികച്ചുമതലകൾ നൽകിയുമാണ് എൻ.സി.ബി.ക്ക് രൂപംനൽകുക.തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്‌സ് യൂണിറ്റിനുകീഴിൽ ഓപ്പറേഷൻ വിങ്‌, ഇന്റലിജൻസ് വിങ്‌, റിസർച്ച് ആൻഡ്‌ അനാലിസിസ് വിങ്‌, സൈബർ ഇന്റലിജൻസ് ആൻഡ്‌ സൈബർ ഓപ്പറേഷൻസ് വിങ്‌ എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ടാവും.

കേന്ദ്ര അന്വേഷണ ഏജൻസികൾ, പോലീസ്, അയൽസംസ്ഥാനങ്ങൾ എന്നിവയുമായി രഹസ്യവിവരകൈമാറ്റത്തിനുള്ള ഏക കേന്ദ്രമായി ഇത് പ്രവർത്തിക്കും. കേസുകളുടെ അന്വേഷണം മുതൽ കോടതിവിധിവരെയുള്ള ഘട്ടങ്ങളിൽ എൻ.സി.ബി.ക്കായിരിക്കും നിരീക്ഷണച്ചുമതല.

സാമൂഹികമാധ്യമങ്ങളുടെ നിരീക്ഷണം, സന്ദേശങ്ങൾ അയക്കുന്ന ആപ്ലിക്കേഷനുകൾ, ഓൺലൈൻ മാർക്കറ്റുകൾ, ഡാർക്ക് വെബ് മുതലായവയുടെ പരിശോധന തുടങ്ങിയവയും ഇതിന്റെ പരിധിയിൽ വരും. ഒപ്പം കോൾ ഡേറ്റാ റെക്കോഡുകൾ, ഓൺലൈൻ ഇടപാട് വിവരങ്ങൾ, ഐ.പി. ലോഗുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കും.

Tags