സംസ്ഥാനത്ത് പനി പടരുന്നു
Sep 10, 2026, 16:30 IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിന്നാലും പനി ബാധിതരുടെ എണ്ണത്തിൽ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇതിനിടയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണവും കുത്തനെ ഉയർന്നു. സെപ്റ്റംബർ 8- ന് മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, ഈ മാസം ഇതുവരെ ആകെ 1014 രോഗികളെയാണ് കണ്ടെത്തിയത്. ഈ കാലയളവിൽ 6 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാലയങ്ങളിലും പനി ബാധിതരുടെ കണക്ക് ഉയർന്ന നിലയിലാണ്. പാലക്കാട്, തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
.jpg)

