രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 'ഫെസ്റ്റിവല്‍ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി; കേരള പിറവിയുടെ 70-ാം വാര്‍ഷികം ആഘോഷമാക്കും

Police raid on Reporter channel; Chief Minister VD Satheesan justifies it

ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവല്‍ കേരളം സംഘടിപ്പിക്കുക.

കേരള പിറവിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 'ഫെസ്റ്റിവല്‍ കേരളം' സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം, നിക്ഷേപ സാധ്യതകള്‍, ടൂറിസം മേഖലയുടെ സാധ്യതകള്‍ എന്നിവ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


ആദ്യഘട്ടത്തില്‍ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഫെസ്റ്റിവല്‍ കേരളം സംഘടിപ്പിക്കുക. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അവതരണം, സാംസ്‌കാരിക ചര്‍ച്ചകള്‍, നിക്ഷേപക സംഗമം, ടൂറിസം സാധ്യതകളുടെ അവതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. രണ്ടാംഘട്ടത്തില്‍ വിദേശ രാജ്യങ്ങളിലേക്കും പരിപാടി വ്യാപിപ്പിക്കും. ഫെസ്റ്റിവല്‍ കേരളം നടത്തിപ്പിനായി മുഖ്യമന്ത്രി ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രി കണ്‍വീനറുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ പിരിച്ചുവിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുന്‍ തീരുമാനങ്ങള്‍ നടപ്പാക്കാത്തതും ഉയര്‍ന്ന ചെലവും കണക്കിലെടുത്താണ് തീരുമാനം. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവാസി വരുമാനം നിക്ഷേപങ്ങളാക്കി മാറ്റുന്നതിനുമായി ബദല്‍ സംവിധാനം കൊണ്ടുവരും.

Tags